കേരളത്തിലെ അമൂല്യമായ സമ്പത്തായ പുരാരേഖകള്‍, ചരിത്ര രേഖകള്‍ എന്നിവയുടെ സംരക്ഷണം സംസ്ഥാന പുരാരേഖ വകുപ്പിന്റെ കടമയാണ്. ചരിത്ര മൂല്യമുള്ളതും അമൂല്യവുമായ രേഖകളുടെ സംരക്ഷണവും മേല്‍നോട്ടവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. വകുപ്പ് ആര്‍ജ്ജിച്ചതും സ്വായത്തമാക്കിയതുമായ രേഖകളുടെ സംരക്ഷണ ചുമതല പുരാരേഖ വകുപ്പിനാണ്.
പുരാരേഖകള്‍, ചരിത്ര രേഖകള്‍ തുടങ്ങിയവയുടെ പരിപാലനത്തിനും നിര്‍വ്വഹണത്തിനും പുറമെ ഇത്തരം രേഖകള്‍ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക സഹായവും പിന്തുണയും നല്‍കുകയാണ് പുരാരേഖ വകുപ്പിന്റെ പ്രധാന ചുമതല.