അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • Revised fees details for accessing records in Kerala State Archives Department

കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ്‌

പുരാരേഖകളുടെ ശേഖരം മികവോടെ സംരക്ഷിക്കുക എന്നതാണ്‌ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തം. അതിനായി നടപ്പിലാക്കിയ നൂതന ഉദ്യമമാണ്‌ കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ്‌. ഇതിലൂടെ സാധാരണക്കാര്‍ക്ക്‌ പുരാരേഖകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അറിവ്‌ പകരാന്‍ കഴിയും. കൂടാതെ പ്രാദേശിക സര്‍വ്വേകള്‍ നടത്തി കൂടുതല്‍ രേഖകള്‍ കണ്ടെത്താനും അവ കണ്ടെത്തിയ ഇടത്ത്‌ തന്നെ സംരക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യാനും ഉടമസ്ഥര്‍ക്ക്‌ സമ്മതമാണെങ്കില്‍ അവ ഏറ്റെടുത്ത്‌ സംരക്ഷിക്കാനും കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ്‌ പദ്ധതിയിലൂടെ കഴിയും. ഇതുമൂലം അമൂല്യമായ ചരിത്രരേഖകള്‍ നശിച്ചു പോകാതെ കണ്ടെടുത്ത്‌ സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകും.