അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • Revised fees details for accessing records in Kerala State Archives Department

വിലാസം



സംസ്ഥാന പുരാരേഖ വകുപ്പ്‌ അദ്ധ്യക്ഷ കാര്യാലയം
നളന്ദ, തിരുവനന്തപുരം - 695003
ടെലിഫോണ്‍ (ഡയ): +91 471 2313759, (ഓഫീസ്‌): +91 471 2311547
ഇ-മെയില്‍: keralaarchives@gmail.com

  റീജിയണല്‍ ആര്‍ക്കൈവുകള്‍



തിരുവനന്തപുരം
സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്‌,
ഫോര്‍ട്ട്‌ പി.ഓ,
തിരുവനന്തപുരം 695 023
ടെലിഫോണ്‍: + 91 471 2478728
ഇ-മെയില്‍: centralarchives@gmail.com



എറണാകുളം
റീജിയണല്‍ ആര്‍ക്കൈവ്‌സ്‌, എറണാകുളം
കൊച്ചി
ടെലിഫോണ്‍: + 91 484 2369686
ഇ-മെയില്‍: regionalarchivesekm@gmail.com



കോഴിക്കോട്‌
റീജിയണല്‍ ആര്‍ക്കൈവ്‌സ്‌, കോഴിക്കോട്‌
സിവില്‍ സ്‌റ്റേഷന്‍, വെസ്‌റ്റ്‌ ഹില്‍, കോഴിക്കോട്‌
ടെലിഫോണ്‍: + 91 495 2373701
ഇ-മെയില്‍: kozhikodearchives@gmail.com



ഹെറിറ്റേജ്‌ സെന്ററുകള്‍

വകുപ്പിന്‌ കൊല്ലം, തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, വയനാട്‌ എന്നിവിടങ്ങളിലായി 5 ഹെറിറ്റേജ്‌ സെന്ററുകളാണ്‌ നിലവിലുള്ളത്‌.

മറ്റു സ്ഥാപനങ്ങള്‍
  1. സ്വാതന്ത്ര്യ സമര സ്‌മാരകം, വട്ടിയൂര്‍ക്കാവ്‌ : ഒന്നാം കോണ്‍ഗ്രസ്സ്‌ സമ്മേളനം നടന്ന വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പിന്റെ കീഴില്‍ വട്ടിയൂര്‍ക്കാവ്‌ സ്വാതന്ത്ര്യ സമര ചരിത്ര സ്‌മാരകം പ്രവര്‍ത്തിച്ചു വരുന്നു. ദിവസേന നിരവധി സന്ദര്‍ശകര്‍ ടി. സ്‌മാരകം സന്ദര്‍ശിച്ചു വരുന്നു.
  2. വൈക്കം സത്യാഗ്രഹ സ്‌മാരക ഗാന്ധി മ്യൂസിയം : വൈക്കം സത്യാഗ്രഹത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി വൈക്കം മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ വൈക്കത്ത്‌ ഒരു മ്യൂസിയം സജ്ജീകരിക്കുകയും ആയത്‌ 2020 ജനുവരി 21-ന്‌ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

പ്രധാന സംരംഭങ്ങള്‍

താളിയോലരേഖാ മ്യൂസിയം

വകുപ്പിന്റെ മേഖലാ ഓഫീസായ തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ താളിയോലരേഖാ മ്യൂസിയം 22.12.2022 ന്‌ ബഹു. മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

അന്താരാഷ്ട്ര ആര്‍ക്കൈവ്‌സും ഗവേഷണ കേന്ദ്രവും

സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പിന്റെ കൈവശമുളള ഒരു കോടിയിലധികം വരുന്ന താളിയോലരേഖകളുടെ ഗവേഷണവും സംരക്ഷണവും ശാസ്‌ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പിന്റെയും കേരള സര്‍വ്വകലാശാലയുടെയും സംയുക്ത സംരംഭമായി കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.