പഴയ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ഭരണകൂടങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍, അസംബ്ലി രേഖകള്‍, സെന്‍സസ് രേഖകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ഗസറ്റുകള്‍, വര്‍ത്തമാന പത്രങ്ങള്‍, പഴയ ടെസ്റ്റ് പുസ്തകങ്ങള്‍ തുടങ്ങി അമൂല്യവും അപൂര്‍വവുമായ പുസ്തകങ്ങളുടെയും, രേഖകളുടെയും ശേഖരമാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. അംഗീകൃത ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 നും വൈകിട്ട് 4.30 നും ഇടയില്‍ ഇവ ഗവേഷണത്തിനും സംശയ നിവാരണത്തിനുമായി ഉപയോഗിക്കാവുന്നതാണ്. ഗവേഷണകര്‍ക്ക് ആറുമാസത്തേക്ക് 100/- രൂപ അടച്ച് അനുവാദം വാങ്ങാവുന്നതാണ്. ആറു മാസത്തിനു ശേഷം പ്രസ്തുത അനുമതി പുതുക്കി വാങ്ങാവുന്നതാണഅ. നിബന്ധനകള്‍ക്ക് വിധേയമായി ഫോട്ടോകോപ്പി ചെയ്യാനുള്ള സൗകര്യവും ലൈബ്രറിയില്‍ ലഭ്യമാണ്. 10034 പുസ്തകങ്ങളുളള ലൈബ്രറിയില്‍ 4356 എണ്ണം പഴയ മലയാള പുസ്തകങ്ങളാണ്.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലാണ് താളിയോലകളുടെ ഏറ്റവും വലിയ ശേഖരമുളളത്. ഇത് 11000 ത്തിലധികം ചുരുണകളുണ്ട്.